Connect with us

Gulf

ഹജ്ജ്: ഇരുഹറമുകളിലും സംഗമിച്ചത് ജനലക്ഷങ്ങള്‍

Published

|

Last Updated

മക്ക/മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ തീര്‍ഥാടകരെ കൊണ്ട് ജുമുഅ നിസ്‌കാരത്തിന് ഇരു ഹറമുകളും നിറഞ്ഞു കവിഞ്ഞു. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് വിശ്വാസികളാണ് ജുമുഅ പ്രാര്‍ത്ഥനകള്‍ക്കായി ഇരു ഹറമുകളിലും എത്തിയത്. രാവിലെ മുതല്‍ തന്നെ ഹറം പരിസരം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സുരക്ഷാവിഭാഗം എടുത്തിരുന്നു.

കാല്‍നടക്കാര്‍ക്ക് കുടുതല്‍ സൗകര്യമൊരുക്കുന്നതിന് ഹറമിലേക്ക് എത്തുന്ന റോഡുകളിലും ഹറം പരിസരങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ ട്രാഫിക് വകുപ്പിന് കീഴിലും നിയോഗിച്ചു. താത്കാലിക ചെക്ക്‌പോയിന്റുകള്‍ ഏര്‍പ്പെടുത്തി ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

ഇരുഹറം കാര്യാലയത്തിന് കീഴിലും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്.
മക്കയിലെ ഹറമില്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഗാംദിയും മദീനയിലെ മസ്ജിദുന്നബവിയില്‍ ഷെയ്ഖ് അലി ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുദൈഫിയും ജുമുഅ ഖുതുബക്കും നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

Latest