കപ്പല്‍ വഴിയുള്ള ആദ്യ ഹജ്ജ് സംഘമെത്തി; സുഡാനില്‍ നിന്നുള്ള 1470 തീര്‍ത്ഥാടകര്‍ ആണ് എത്തിയത്

Posted on: July 27, 2018 7:13 pm | Last updated: July 27, 2018 at 7:32 pm
SHARE

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ ശേഷിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മക്കയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് തുടങ്ങി, ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് വഴി സുഡാനില്‍ നിന്നും 1470 പേര്‍ അടങ്ങിയ ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് കപ്പല്‍ മാര്‍ഗം ജിദ്ദയിലെത്തിയത്.

ഈ വര്‍ഷം കപ്പല്‍ മാര്‍ഗം 16,031 ഹാജിമാരാണ് ജിദ്ദ തുറമുഖം വഴി ഹജ്ജിനെത്തുക. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജിദ്ദ തുറമുഖത്ത് പോര്‍ട്ട് അധികൃതര്‍ ആംബുലന്‍സ്, ഫയര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സുരക്ഷാ പട്രോള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജിദ്ദ തുറമുഖത്ത് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് മൂന്ന് അറൈവല്‍ ഹാള്‍, ഇരുപത് കാത്തിരിപ്പ് ഹാള്‍, പ്രായമായവര്‍ക്കായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങള്‍, ലഗേജ് കണ്‍വയര്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.