ഹനാനെതിരായ സൈബര്‍ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

Posted on: July 27, 2018 7:00 pm | Last updated: July 27, 2018 at 7:00 pm
SHARE

ന്യൂഡല്‍ഹി: കോളജ് വിദ്യാര്‍ഥിനി ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപി യോടും എറണാകുളം ജില്ലാ കലക്ടറോടും എസ് പി യോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

നേരത്തെ, ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായി പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.