പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു

Posted on: July 27, 2018 3:42 pm | Last updated: July 27, 2018 at 3:42 pm

ത്യശൂര്‍: ജലവിതാനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പീച്ചി അണക്കെട്ട് തുറന്നു. നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും പൂര്‍ണമായി തുറന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 78.6 ഘന അടിയായിരുന്നു. പരമാവധി ജലവിതാനമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അണക്കെട്ട് തുറന്നിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.