Connect with us

International

ഔദ്യോഗിക പ്രഖ്യാപനം വന്നു; 109 സീറ്റുകളോടെ ഇമ്രാന്‍ തന്നെ മുന്നില്‍

Published

|

Last Updated

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്റെ തെഹ് രീക് ഇ ഇന്‍സാഫ്(പിടിഐ)തന്നെയെന്ന് സ്ഥിരീകരണം. 269 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 109 സീറ്റുകള്‍ പിടിഐ നേടി.

എന്നാല്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പിടിഐയുടെ നേത്യത്വത്തിലുള്ള സഖ്യസര്‍ക്കാറാണ് രാജ്യത്ത് നിലവില്‍വരിക. തിരഞ്ഞെടുപ്പില്‍ രണ്ടാസ്ഥാനക്കാരായ ഷഹബാസ് ശരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍ന് 63 സീറ്റുകളില്‍ മാത്രമെ വിജയിക്കാനായുള്ളു. തൊട്ടുപിറകെയുള്ള പിപിപി 39 സീറ്റുകള്‍ സ്വന്തമാക്കി. 20 സീറ്റുകളുടെ ഫലം ഇനിയും പുറത്തുവിട്ടിട്ടില്ല.

---- facebook comment plugin here -----

Latest