Connect with us

Kerala

മത്സ്യവില്‍പ്പന നടത്തിയ വിദ്യാര്‍ഥിനിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം: കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

Published

|

Last Updated

കൊച്ചി: കുടുംബം പുലര്‍ത്താന്‍ മത്സ്യവില്‍പ്പന നടത്തിയ വിദ്യാര്‍ഥിനിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. ബിരുദ വിദ്യാര്‍ഥിനിയായ ഹനാനെ അപമാനിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാമെന്ന സ്ഥിതിയാണെന്നും ജോസഫൈന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവരെ പ്രത്യേകമായി വിളിച്ചുവരുത്തി വിചാരണ ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest