നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്

Posted on: July 27, 2018 11:00 am | Last updated: July 27, 2018 at 12:22 pm
SHARE

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി ഏകദേശം 10.45ഓടെ ഗ്രഹണത്തിന്റെ ആദ്യഘട്ടം ദ്യശ്യമായിത്തുടങ്ങും.

ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ഗ്രഹണം രാത്രി ഒരുമണിയോടെ കണ്ടുതുടങ്ങാനാകും. രണ്ടാം ഘട്ടം പുലര്‍ച്ചെ അഞ്ചുവരെ നീണ്ടുനില്‍ക്കും. രാജ്യത്ത് മുഴുവന്‍ ഗ്രഹണം ദ്യശ്യമാകും 2025 സെപ്തംബര്‍ ഏഴിനാണ് അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം ദ്യശ്യമാവുക.