ജിഎസ്ടി കുറവ് പ്രാബല്യത്തില്‍: ഇന്ന് മുതല്‍ ഗൃഹോപകരണങ്ങളുടെ വില കുറയും

Posted on: July 27, 2018 10:39 am | Last updated: July 27, 2018 at 11:26 am
SHARE

കൊച്ചി: പരിഷ്‌ക്കരിച്ച ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരുന്നതോടെ നിരവധി ഗ്യഹോപകരണങ്ങളുടെ വില കുറയും. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ 18 ശതമാനമായി കുറച്ചതോടെയാണ് ഇവക്ക് വില കുറയുന്നത്.

ഇതോടെ ഇലക്ട്രോണിക്‌സ്-ഗ്യഹോപകരണങ്ങളുടെ വിലയില്‍ എട്ട് ശതമാനംവരെ കുറവുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഓണവിപണിയില്‍ ഇത് പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കനത്ത മഴയെത്തുടര്‍ന്നും ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറവ് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിപണി ഏറെ തളര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here