കാണാതായ യുവതിയുമായി മടങ്ങിയ പോലീസ് സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ മരിച്ചു

Posted on: July 27, 2018 9:45 am | Last updated: July 27, 2018 at 2:36 pm
SHARE

ആലപ്പുഴ: പോലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ദേശീയപാത അമ്പലപ്പുഴ കരൂരിന് സമീപമുണ്ടായ അപകടത്തില്‍ കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല(30), കാര്‍ ഡ്രൈവര്‍ നൗഫല്‍, കൊട്ടിയം സ്വദേശിനി ഹസീന(30) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തില്‍ പരുക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാണാതായ ഹസീനയെ കണ്ടെത്തി തിരികെ കൊണ്ടുവരവെയാണ് അപകടം. ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുതന്നെ മരിച്ചു.