കരുണാനിധിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധിക്യതര്‍

Posted on: July 26, 2018 8:24 pm | Last updated: July 26, 2018 at 8:24 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ കരുണാനിധിയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച കാവേരി ആശുപത്രിയിലെ അധിക്യതര്‍.

പനിയും മൂത്രത്തിലെ അണുബാധയേയും തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ആശുപത്രിയില്‍നിന്നും ലഭിക്കുന്ന തരത്തിലുള്ള ചികിത്സകള്‍ വീട്ടിലും തുടരുകയാണെന്നും അധിക്യതര്‍ വ്യക്തമാക്കി.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ആശുപത്രിയില്‍നിന്നും ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here