തിരഞ്ഞെടുപ്പ് വിജയം : സൈന്യത്തിന് നന്ദി പറഞ്ഞ് ഇമ്രാന്‍ ഖാന്‍

Posted on: July 26, 2018 6:31 pm | Last updated: July 26, 2018 at 7:41 pm

ഇസ്്‌ലാമാബാദ് : തിരഞ്ഞെടുപ്പ് വിജയത്തില്‍ സൈന്യത്തിന് നന്ദി പറഞ്ഞ് ഇമ്രാന്‍ ഖാന്‍. 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നും പാക്കിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെട്ടുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇത് പുതുയുഗപ്പിറവിയാണ് പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ദേശീയ അസംബ്ലിയിലെ നൂറിലധികം എംപിമാര്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഫല പ്രഖ്യാപനം വൈകിയതും എതിര്‍ പാര്‍ട്ടികളിലെ ഏജന്റുമാരെ പോളിംഗ് കേന്ദ്രങ്ങളില്‍ കയറ്റാത്തതും സംശയം വര്‍ധിപ്പിച്ചിരുന്നു.