വൈദികര്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം: ദേശീയ വനിതാ കമ്മീഷന്‍

Posted on: July 26, 2018 4:32 pm | Last updated: July 26, 2018 at 6:48 pm
SHARE

ന്യൂഡല്‍ഹി:വൈദികര്‍ക്കെതിരായ പീഡനക്കേസുകളുടെ അന്വേഷണം ദേശീയ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. കുമ്പസാരം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഈ കേസുകള്‍ ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. പോലീസ് അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ജലന്തര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പോലീസും കേസെടുക്കണമെന്നും രേഖ ശര്‍മ പറഞ്ഞു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന ആരോപണത്തിലും അന്വേഷണം നടന്നുവരവെയാണ് ദേശിയ വനിത കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here