Connect with us

Kerala

ഷൂക്കൂര്‍ വധം: ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി. ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സിപിഎം നേതാവ് പി.ജയരാജന്‍, കേസിലെ ഒന്നാം പ്രതി പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ സെപ്തംബര്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കാനും ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചു.

അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ജയരാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പട്ടുവം അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest