ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

Posted on: July 26, 2018 1:58 pm | Last updated: July 26, 2018 at 6:34 pm

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ മുങ്ങിയ ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ 203 കോടി രൂപയും കേന്ദ്രം 80 കോടിയും അനുവദിച്ചിട്ടുണ്ട്.

നേരത്തെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ ലോക്‌സഭയില്‍ ഇത്് സംബന്ധിച്ച് ചര്‍ച്ചയും നടന്നിരുന്നു. പുതിയ കേന്ദ്രസംഘം ഉടന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇന്നലെ കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു.