റാഫേല്‍ അഴിമതി: മോദിക്കും നിര്‍മലാ സീതാരാമനുമെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി

Posted on: July 25, 2018 11:53 pm | Last updated: July 25, 2018 at 11:53 pm
SHARE

ന്യൂഡല്‍ഹി: റഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമെതിരെ ലോക്സഭയില്‍ ഇന്നലെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി. വിഷയം സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു.

ബോഫോഴ്സ് കേസില്‍ ചെയ്തതിനു സമാനമായി റാഫേല്‍ അഴിമതിക്കേസിലും സംയുക്ത പാര്‍ലിമെന്റ് സമിതി രൂപവത്കരിക്കണമെന്നും വിമാന ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസിന്റെ ലോക്്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു.

കരാര്‍ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നത്. കരാര്‍ പ്രകാരം റാഫേല്‍ ജറ്റ് വിമാനങ്ങളുടെ വില കുറവായിരുന്നെങ്കില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിക്ക് അത് തുറന്ന് പറയാമായിരുന്നു. ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അഴിമതി മറയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലിമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയതിലൂടെ ചര്‍ച്ചകളില്‍ നിന്ന് മോദി ഒഴിഞ്ഞുമാറുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here