Connect with us

National

പശുവിനെയും മനുഷ്യനെയും ഒരു പോലെ കാണും: യോഗി ആദിത്യനാഥ്.

Published

|

Last Updated

ലക്‌നോ: പശുക്കളെയും മനുഷ്യരെയും ഒരു പോലെ സംരക്ഷിക്കുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറന്‍ യു പിയില്‍ നാല് പേര്‍ ക്രൂരമായ ആക്രമണത്തിനിരയായതിനോട് പ്രതികരിക്കുകയായിരുന്നു യോഗി. എല്ലാവരെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്- പശുവിനെയും മനുഷ്യനെയും. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമല്ല. അത് കോണ്‍ഗ്രസിന്റെ അജന്‍ഡയാണ്. അവര്‍ ചെറിയ കാര്യങ്ങളെ പര്‍വതീകരിക്കുകയാണ്- ആദിത്യനാഥ് പറഞ്ഞു.

മനുഷ്യന്‍ പ്രധാനമാണ്, പശുക്കളും പ്രധാനമാണ്. ഇരുവര്‍ക്കും പ്രകൃതിയില്‍ അവരുടെതായ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്ന് തുടങ്ങിയ യു പിയിലെ ആള്‍ക്കൂട്ട ആക്രമണ പരമ്പര ഇന്നലത്തെ ആക്രമണത്തില്‍ എത്തി നില്‍ക്കുകയാണ്. മൊത്തം 11 ആക്രമണങ്ങളാണ് ഈ വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് നടന്നത്.

---- facebook comment plugin here -----

Latest