Connect with us

Sports

ആ ഗോള്‍ കണ്ടെത്തി; റഷ്യ ലോകകപ്പില്‍ മികച്ച ഗോള്‍ പവാര്‍ഡിന്റേത്

Published

|

Last Updated

സൂറിച്ച്: റഷ്യയില്‍ നടന്ന ലോകകപ്പിലെ മികച്ച ഗോള്‍ ഫിഫ പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡ് അര്‍ജന്റീനക്കെതിരെ നേടിയ ഗോളാണ് ഫിഫ ലോകകപ്പിലെ മികച്ച ഗോള്‍. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ് 2-1ന് പന്നിട്ടുനില്‍ക്കുമ്പോള്‍ പവാര്‍ഡ് ബോക്‌സിന് പുറത്ത് നിന്ന് കിടിലന്‍ വോളിയിലൂടെ നേടിയ ഗോള്‍.

ഈ ഗോളോടെ മത്സരത്തില്‍ തിരിച്ചെത്തിയ ഫ്രാന്‍സ് മത്സരം 4-3ന് സ്വന്തമാക്കി. ഫിഫഡോട്‌കോം നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് മികച്ച ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടത്.
“പന്ത് ബൗണ്‍സ് ചെയ്ത് തന്നിലേക്ക് വരികയായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ പന്ത് കാല്‍ക്കീഴിലൊതുക്കി. വിദഗ്ധര്‍ പറഞ്ഞുതന്നിട്ടുള്ളത് പോലെ പന്ത് വന്ന വഴിക്ക് തന്നെ തിരിച്ചുവിടുക മാത്രമാണ് ഞാന്‍ ചെയതത്. ഗോളായി മാറിയപ്പോള്‍ ഏറെ സന്തോഷിച്ചു.” മികച്ച ഗോള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം പവാര്‍ഡ് ഫിഫഡോട്‌കോമിനോട് പ്രതികരിച്ചു.

2006 മുതലാണ് ലോകകപ്പിലെ മികച്ച ഗോളിന് ഫിഫ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. 2006ല്‍ അര്‍ജന്റീനയുടെ മാക്‌സി റോഡ്രിഗസ് അവാര്‍ഡ് നേടിയപ്പോള്‍ 2010ല്‍ ഉറുഗ്വേ താരം ഫോര്‍ലാന്‍ അവാര്‍ഡ് സ്വന്തമാക്കി. 2014ല്‍ ഹാമേസ് റോഡ്രിഗസാണ് ഈ അവാര്‍ഡ് നേടിയത്.

Latest