Connect with us

Kerala

തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തോന്നയ്ക്കലില്‍ കെ.എസ്.ഐ.ഡി.സിയുടെ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലേക്കുളള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ നിര്‍മ്മാണം 2019 ജനുവരിയിലും പ്രധാന കെട്ടിടത്തിന്റെ (78,000 ചതുരശ്ര അടി) നിര്‍മാണം ജൂലൈയിലും പൂര്‍ത്തിയാകും.

തുടക്കത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എട്ട് ഡിവിഷനുകളുണ്ടാകും. അന്താരാഷ്ട്രതലത്തില്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച എല്ലാ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്.

Latest