നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കം

അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണിത്
Posted on: July 25, 2018 10:07 pm | Last updated: July 26, 2018 at 11:54 am
SHARE

തിരുവനന്തപുരം: നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്.

പ്രവാസികളുടെ ഭൗതിക ശരീരം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939, 0471 2333339 എന്നീ കോള്‍സെന്റര്‍ നമ്പറുകളില്‍ വിളിച്ചാല്‍ ഈ സേവനം ലഭ്യമാക്കും. കോള്‍സെന്ററില്‍ നിന്ന് ഉടന്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേക്ക് സന്ദേശം നല്‍കും. പ്രവാസിയുടെ നാട്ടിലെ വസതിയില്‍ നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ തിരിച്ച് വീട്ടില്‍ അഥവാ ആശുപത്രിയില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here