Connect with us

Gulf

ആറ് മാസത്തിനുള്ളില്‍ അബുദാബി പോലീസ് 1,274 മയക്കുമരുന്ന് വ്യാപാരികളെ പിടികൂടി

Published

|

Last Updated

അബുദാബി: വിവിധ മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് വകുപ്പ് 1,274 മയക്കുമരുന്നു വ്യാപാരികളില്‍ നിന്നും 640,000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായി അറിയിച്ചു. ഇത് ഏകദേശം 600 കിലോഗ്രാം വരുമെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് സെല്‍ വ്യക്തമാക്കി.

സ്‌നിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ വഴി ഒരു സ്വദേശി പൗരനെയും ഒരു ഏഷ്യന്‍ വംശജനേയും 57 കിലോ ഹാഷിഷുമായി അറസ്റ്റു ചെയ്തിട്ടുണ്ട്. 21 ദിവസം നിരീക്ഷിച്ചതിന് ശേഷം കാറില്‍ നിന്നും മയക്കുമരുന്ന് ഉല്‍പന്നം കൈമാറ്റം ചെയ്യുമ്പോഴാണ് അറസ്റ്റു ചെയ്തത്, പോലീസ് പറഞ്ഞു.

ക്രോസ് അതിര്‍ത്തികടന്നതടക്കമുള്ള മയക്കുമരുന്ന് കേസുകളില്‍ 1,274 പേരെ പിടികൂടിയതായി ക്രിമിനല്‍ സെക്ഷന്‍ സെന്ററിലെ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷി പറഞ്ഞു. സംഘടിത ക്രിമിനല്‍ സംഘങ്ങളുടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താനുള്ള ശ്രമത്തെ ഓഫീസര്‍മാര്‍ പരാജയപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍, മയക്കുമരുന്ന് സംഘത്തെ നേരിടുന്നതിന് സേന പൂര്‍ണമായും പ്രപ്തരായതായും മയക്കുമരുന്ന് ഇടപാടുകളെ ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. മയക്കുമരുന്ന് കച്ചവടം തടയുന്നതിന് പൊതുജനങ്ങളെ പോലീസുമായി സഹകരിപ്പിക്കുന്നതിന് ബോധവല്‍കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest