ഫിലിപ്പൈന്‍ യുവതിയെ മരുഭൂമിയില്‍ എത്തിച്ച് പീഡിപ്പിച്ചു

Posted on: July 25, 2018 9:12 pm | Last updated: July 25, 2018 at 9:12 pm
SHARE

ദുബൈ: ഫിലിപ്പൈന്‍ യുവതിയെ മരുഭൂമിയില്‍ എത്തിച്ചു പീഡിപ്പിച്ച കേസ് കോടതിയില്‍. 29 വയസ്സുള്ള ഇറാന്‍ പൗരനെതിരെയാണ് കേസ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് പീഡനം. യുവാവ് കോടതിയില്‍ കുറ്റം നിഷേധിച്ചു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. ലഹ്ബാബ് പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 33 വയസ്സുള്ള ഫിലിപ്പീന്‍സ് സെയില്‍സ് വുമണ്‍ ആണ് പരാതിക്കാരി. ഡിസംബര്‍ 10ന് രാവിലെ 9.30ന് പ്രതിയായ യുവാവിന്റെ ഫോണില്‍ നിന്നും ഒരു വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. ഒരു വര്‍ഷം മുന്‍പാണ് യുവാവിനെ പരിചയപ്പെട്ടത്. ഇയാളെ നന്നായി അറിയാമായിരുന്നുവെങ്കിലും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയില്‍ നടത്തുന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ചു.

നിര്‍ബന്ധിച്ചപ്പോള്‍ ഇയാള്‍ക്കൊപ്പം കാപ്പി കുടിക്കാന്‍ പോയി. രാത്രി 11 മണിക്ക് അല്‍ മുറാഖബാത്തിലെ മെട്രോ സ്റ്റേഷനില്‍ വച്ച് ഇറാന്‍ പൗരനെ കണ്ടു. യുവതിയെയും കൂട്ടി ഇയാള്‍ മരുഭൂമിയിലേക്ക് പോവുകയായിരുന്നു.
അവിടെ പ്രതിയുടെ മൂന്നു ആണ്‍സുഹൃത്തുക്കളും ഒരു വനിതാ സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു’ യുവതി വ്യക്തമാക്കി.