നിസാന് പിന്നാലെ പ്രമുഖ ഐ ടി കമ്പനിയായ ടെക് മഹീന്ദ്രയും കേരളത്തിലേക്ക്

> മൂന്ന് മാസത്തിനകം തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും > തുടക്ക ഘട്ടത്തില്‍ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്വന്തം ക്യാംപസ് പൂര്‍ത്തിയാകുമ്പോള്‍ 2,000 തൊഴിലവസരങ്ങളും തുറക്കും.
Posted on: July 25, 2018 7:50 pm | Last updated: July 25, 2018 at 10:09 pm

തിരുവനന്തപുരം: നിസാനു പിന്നാലെ പ്രമുഖ ഐ ടി കമ്പനിയായ ടെക് മഹീന്ദ്രയും കേരളത്തിലേക്ക്. ടെക് മഹീന്ദ്രയുടെ ഐടി സെന്റര്‍ ആരംഭിക്കാന്‍ ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ ഐടി ബില്‍ഡിംഗില്‍ 12,000 ചതുരശ്രയടി അനുവദിച്ചു. മൂന്ന് മാസത്തിനകം തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. തുടക്ക ഘട്ടത്തില്‍ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്വന്തം ക്യാംപസ് പൂര്‍ത്തിയാകുമ്പോള്‍ 2,000 തൊഴിലവസരങ്ങളും തുറക്കും.

നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് രാജ്യത്തെ പ്രധാനഐടി കമ്പനികളിലൊന്ന് തലസ്ഥാനത്ത് എത്താന്‍ താത്പര്യം അറിയിച്ചത്.

ടെക് മഹീന്ദ്ര കൂടി എത്തുന്നതോടെ ഏറ്റവും വലിയ ഇന്ത്യന്‍ ഐടി കമ്പനികളില്‍ ആദ്യ അഞ്ചെണ്ണവും സംസ്ഥാനത്തു സാന്നിധ്യമുറപ്പിച്ചുവെന്ന ചരിത്രനേട്ടം കേരളത്തിന് സ്വന്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.