തന്റെ പ്രാര്‍ഥന ദൈവം കേട്ടെന്ന് ഉദയകുമാറിന്റെ മാതാവ്

Posted on: July 25, 2018 3:06 pm | Last updated: July 25, 2018 at 7:34 pm
SHARE

തിരുവനന്തപുരം: ഉരുട്ടിക്കൊല കേസില്‍ സിബിഐ കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ. തന്റെ പ്രാര്‍ഥന ദൈവം കേട്ടുവെന്നും ഒരു മകനും ഇങ്ങനെയൊരു ഗതി വരരുതെന്നും അവര്‍ പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനോട് പ്രതകരിക്കുകയായിരുന്നു പ്രഭാവതിയമ്മ.

പ്രതികളായ മലയന്‍കീഴ് കമലാലയത്തില്‍ ഡിസിആര്‍ബി എഎസ്‌ഐ കെ ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശി നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സിബിഐ കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ പ്രതികളായ മറ്റ് മൂന്ന് പോലീസുകാര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here