തിരഞ്ഞെടുപ്പിനിടെ പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

Posted on: July 25, 2018 1:16 pm | Last updated: July 25, 2018 at 7:34 pm
SHARE

കറാച്ചി: പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കവെ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 20 പേരില്‍ എട്ട് പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും.

ക്വറ്റയിലെ ഈസ്റ്റേണ്‍ ബൈപാസ് മേഖലയില്‍ പോലീസ് വാനിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സാധാരണക്കാരും ഉള്‍പ്പെടും. ആക്രമണം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഐ ജി മുഹ്‌സില്‍ ഭട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here