Connect with us

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

Published

|

Last Updated

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പ്രതികള്‍ക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍നിന്നും രണ്ട് ലക്ഷം രൂപ വീതം പിഴയീടാക്കാനും വിധിച്ചു.പിഴത്തുക ഉദയകുമാറിന്റെ മാതാവിന് നല്‍കണം. ഇവര്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു.

മറ്റ് പ്രതികളായ ഡിവൈഎസ്പി ടി അജിത് കുമാര്‍, ഇകെ സാബു എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ വീതം പിഴയും കോടതി വിധിച്ചു. മുന്‍ എസ്പി ടി ഹരിദാസിന് മൂന്ന് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഏറെ പ്രമാദമായ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറെന്ന യുവാവിനെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊന്നുവെന്നായിരുന്നു കേസ്. കേസില്‍ ആറ് പോലീസുകാരായിരുന്നു പ്രതികള്‍. ഇതില്‍ ഒരു പോലീസുകാരനായ സോമന്‍ വിചാരണക്കിടെ മരിച്ചു. കേസില്‍ ആറ് പോലീസുകാരും കുറ്റക്കാരാണെന്ന് സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു.

.

Latest