പോലീസ് സേനയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കും: മുഖ്യമന്ത്രി

Posted on: July 25, 2018 12:08 pm | Last updated: July 25, 2018 at 1:43 pm
SHARE

തിരുവനന്തപുരം: മൂന്നാംമുറ ഉള്‍പ്പെടെയുള്ള മര്‍ദകമുറകള്‍ ഇല്ലാതാക്കി പോലീസ് സേനയെ ജനാധിപത്യപരമായി
പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപാലകര്‍ നിയമലംഘനം നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കി അവരുടെ അന്തസും അവകാശവും സംരക്ഷിക്കേണ്ടവരാണ് പോലീസുകാര്‍. ആ അര്‍ഥത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടതും പോലീസാണ്. എന്നാല്‍ അതേ പോലീസ് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന പരാതികളാണ് ഉയര്‍ന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസ് അമിതാധികാരം ഉപയോഗക്കരുതെന്നും അദ്ദഹം പറഞ്ഞു.

മനുഷ്യാവകാശവും പോലീസും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here