വിദ്യാര്‍ഥി കുളത്തില്‍ മരിച്ച നിലയില്‍

Posted on: July 25, 2018 11:38 am | Last updated: July 25, 2018 at 11:38 am

കണ്ണൂര്‍: ചക്കരക്കല്‍ കൊയ്യോട് പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ താമസിച്ച് പഠിച്ചുവന്ന ആറാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മരിച്ച നിലയില്‍. പാതിരിയോട് സ്വദേശി സാജിദിന്റെ മകന്‍ മുഹമ്മദി(11)നെയാണ് ഇന്ന് രാവിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് രാത്രി പുറത്തിറങ്ങിയതായിരുന്നു കുട്ടി. നീന്തല്‍ അഭ്യസിച്ചുവന്നിരുന്ന കുട്ടി കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.