Connect with us

National

ഐഎഎസ് ഉദ്യോഗാര്‍ഥി കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ഗുരുഗ്രാം:ഹരിയാനയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ സുഹ്യത്തിനായി പോലീസ് തിരച്ചില്‍ തുടങ്ങി. ഹരിയാന സ്വദേശിയായ പ്രിയങ്ക(23)യെയാണ് ഗുരുഗ്രാമിലെ ഗസ്റ്റ്ഹൗസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രിയങ്കയെ ആശുപ്ത്രിയിലെത്തിച്ച് മുങ്ങിയ സുഹ്യത്ത് രവീന്ദറിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രിയങ്കയെ അയല്‍വാസികൂടിയായ രവീന്ദര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.