ഹജ്ജ്: പുണ്യഭൂമിയിലെത്തിയത് 185,193 ലക്ഷം തീര്‍ത്ഥാടകര്‍

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിമാന മാര്‍ഗ്ഗം ഇതുവരെ പുണ്യ ഭൂമിയിലെത്തിയത് 185,193 ലക്ഷം തീര്‍ത്ഥാടകര്‍. വരും ദിവസങ്ങളില്‍ ഹാജിമാരുടെ വരവ് കൂടുന്നതോടെ ഹറമുകള്‍ വിശ്വാസികളെ കൊണ്ട് നിറയും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി 278 വിമാനങ്ങളിലായി 54,619 യാത്രക്കാരും , മദീനയിലെ കിംഗ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം വഴി 130,574 ഹാജിമാരും വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സഊദിയില്‍ എത്തിയതായി സഊദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇത്തവണ ഏറ്റവും കൂടുതല്‍ ഹാജിമാരുടെ വരവ് മദീന എയര്‍പോര്‍ട്ട് വഴിയാണ്. 656 ഫ്ളൈറ്റുകളാണ് ഹാജിമാര്‍ക്കായി സര്‍വീസ് നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ 28 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ ഹാജിമാരുടെ വരവില്‍ ഉണ്ടായിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നാണ് ഈ വര്‍ഷത്തെ ആദ്യത്തെ യൂറോപ്യന്‍ തീര്‍ത്ഥാടക സംഘം, 165 യാത്രക്കാരുള്ള ആദ്യ സംഘം ജിദ്ദയിലിറങ്ങിയത് , തുര്‍ക്കിയില്‍ നിന്നും ഈ വര്‍ഷം 80,000 തീര്‍ത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഭൂമിയിലെത്തുക. തിരക്ക് വര്‍ധിച്ചതോടെ ഹാജിമാര്‍ക്കായി ജിദ്ദ വിമാനതാവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷവും വിവിധ സൗദി വകുപ്പുകളുടെ സഹകരണത്തോടെ മലേഷ്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായി 'മക്ക റോഡ്?' പദ്ധതി വന്‍ വിജയമായിരുന്നു. ഇതുമൂലം ഹാജിമാരുടെ ഇമിഗ്രേഷന്‍ നടപടികളും മാറ്റ് പരിശോധനകളും ഇലക്ട്രോണിക് സംവിധാനം വഴിയാണ് പൂര്‍ത്തിയാക്കുക.
Posted on: July 24, 2018 11:08 pm | Last updated: July 24, 2018 at 11:08 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here