ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മക്കയില്‍ സ്വീകരണം നല്‍കി

Posted on: July 24, 2018 11:05 pm | Last updated: July 24, 2018 at 11:05 pm
SHARE

മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ ആദ്യ സംഘത്തിന് മക്കയില്‍ ഐ സി എഫ്, ആര്‍ എസ് സി, ആര്‍ എസ് സി വളണ്ടീയര്‍മാരും സ്വീകരണം നല്‍കി. ഈ മാസം പതിനാലാം തിയതി മദീനയിലെത്തിയ സംഘം മദീന സന്നര്‍ശനംപൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്. മക്കയിലെ അസീസിയ കാറ്റഗറിയില്‍ ആണ് ഹാജിമാര്‍ താമസിക്കുന്നത്.

മക്കയിലെത്തിയ സംഘത്തെ ഹജ്ജ് കോണ്‍സല്‍ ജനറലും സംഘവും അനുഗമിച്ചു. മുസല്ലയും തസ്ബീഹ് മാലയും നല്‍കിയാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്. സ്വീകരണത്തിന് ബഷീര്‍ മുസ്ലിയാര്‍, സല്‍മാന്‍ വെങ്ങളം, ഹുസ്സൈന്‍ ഹാജി കൊടിഞ്ഞി, ബഷീര്‍ ഹാജി, മുസ്തഫ കാളോത്ത്, ഉസ്മാന്‍ മറ്റത്തൂര്‍, ശിഹാബ് കുറുകത്താണി, മുനീര്‍ ഹാജി, സമദ് പെരിമ്പലം, സിറാജ് വില്യാപ്പളളി, ഗഫൂര്‍, നാസര്‍ കാന്തപുരം, ശറഫുദ്ധീന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ നേത്രത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here