ഹജ്ജ് :സേവന സന്നദ്ധരായി സഊദി റെഡ് ക്രസന്റ് 

Posted on: July 24, 2018 11:02 pm | Last updated: July 24, 2018 at 11:02 pm
SHARE

മക്ക-മദീന: വിശുദ്ധ ഹജ്ജ് കർമ്മത്തിനു ദിവസങ്ങൾ ബാക്കിനിൽക്കെ ഇരു ഹറമുകളിലേക്കും ഹാജിമാരുടെ വരവ് തുടങ്ങിയതോടെ തീര്ഥാടകർക്ക് മുഴുവൻ സമയവും സഊദി റെഡ്ക്രസന്റിന്റെ സേവനം ലഭ്യമാകും. സ്പെഷ്യലിസ്റ് ഡോക്ടർമാർ , പാരാമെഡിക്കല്‍, ടെക്നികല്‍  ഉൾപ്പെടെ  രണ്ടായിരത്തി അറുനൂറ്റി മുപ്പത്തി ഒന്ന് ജീവനവക്കാരും 105 ആംബുലൻസുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഇരു ഹറമുകളിലും  69 അടിയന്തര  സേവന കേന്ദ്രങ്ങൾ , മിന , മുസ്തലിഫാ , അറഫാ ഇന്നിവിടങ്ങളിലേക്കുള്ള റോഡുകളിൾ  ആംബുലൻസുകൾ, 27 മോട്ടോർസൈറ്റുകൾ ,അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ജിദ്ധ-മക്ക-മദീന എക്സ്പ്രസ്സ് ഹൈവേകളിൽ
പ്രത്യേക മെഡിക്കൽ  സംഘവും ഉണ്ടാവുമെന്നും റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ : മുഹമ്മദ്  അബ്ദുല്ല അല്‍ഖാസിം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here