Connect with us

International

ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് നിരവധി മരണം

Published

|

Last Updated

വിയന്റിയാന: തെക്കു കിഴക്കേഷ്യന്‍ രാജ്യമായ ലാവോസില്‍ ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് നൂറിലധികം ആളുകളെ കാണാതായി. നിരവധി പേര്‍ മരിച്ചു. അറ്റപ്പയ് പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് വന്‍ദുരന്തമുണ്ടായത്. പ്രധാന ഡാമല്ല, സപ്ലൈ ഡാം ആണ് തകര്‍ന്നതെന്ന് നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു.

അപ്രതീക്ഷിതമായി എത്തിയ വന്‍ ദുരന്തത്തില്‍ ആറായിരത്തില്‍ അധികം പേര്‍ ഭവനരഹിതരമായി. ആറ് ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Latest