Connect with us

Kerala

പോലീസിലെ ക്രിമിനലുകള്‍: 59 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഡിജിപി(ക്രൈം) അധ്യക്ഷനായ സമതി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ശിപാര്‍ശ ചെയ്തു. സ്ത്രീപീഡനം. കൊലപാതകം, കുട്ടികളെ പീഡിപ്പിക്കല്‍ എന്നിവയടക്കമുള്ള ഗുരുതരമായ കുറ്റക്യത്യങ്ങളില്‍ പെട്ടവരാണിവര്‍.

ഇവര്‍ക്കെതിരെ നടപടിവേണമെന്ന നിലപാടുള്ള ഡിജിപി ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നാണറിയുന്നത്. പോലീസില്‍ ക്രിമിനലുകള്‍ കൂടുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സമതി രൂപീകരിച്ചത്.