പ്രതികള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണമെന്ന് ഉദയകുമാറിന്റെ മാതാവ്

Posted on: July 24, 2018 3:16 pm | Last updated: July 25, 2018 at 10:41 am

തിരുവനന്തപുരം:’ഇനിയും ഒരു അമ്മക്ക് ഇത്തരമൊരു ഗതി വരരുത്. മകനെ കൊന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം’- പോലീസുകാര്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ മാതാവിന്റെ വാക്കുകളാണിത്.

മകന്റെ മരണത്തില്‍ 13 വര്‍ഷമായി നിയമ പോരാട്ടത്തിലാണ് മാതാവ് പ്രഭാവതി. ഇവരുടെ പോരാട്ടമാണ് കേസ് സിബിഐക്ക് വിടാന്‍ കാരണം. കോടതി തന്നോടൊപ്പമുണ്ടെന്ന് തനിക്ക് ഉറുപ്പുണ്ടെന്നും ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.