മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹെഡ്‌ലി സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയില്‍

Posted on: July 24, 2018 2:01 pm | Last updated: July 24, 2018 at 2:12 pm
SHARE

ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക്‌നേരെ അമേരിക്കയന്‍ ജയിലില്‍വെച്ച് സഹതടവുകാരടെ ക്രമണം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹെഡ്‌ലിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കന്‍ കോടതി 35 വര്‍ഷം തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്ന് തടവ് അനുഭവിച്ചുവരികയാണ്.

ആക്രമണം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ പുറത്തുവിടാന്‍ അധിക്യതര്‍ തയ്യാറായിട്ടില്ല. അതേ സമയം ഹെഡ്‌ലിയുടെ നില ആതീവഗുരുതരമാണെന്നാണറിയുന്നത്. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ലശ്കര്‍ ഇ ത്വയ്ബയുടെ സംഘത്തില്‍ പാക് വംശജനും അമേരിക്കന്‍ പൗരനുമായ ഹെഡ്‌ലിയുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here