കണ്ണൂരില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച

Posted on: July 24, 2018 1:46 pm | Last updated: July 24, 2018 at 1:46 pm
SHARE

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ചേലേരിയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ചേലേരി ഈശാനമംഗലം ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലെ രണ്ട് ഭണ്ഡാരങ്ങളുമാണ് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ ഓഫീസ് ഫയലുകളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കിയിട്ടില്ല. ക്ഷേത്ര പൂജാരിയാണ് പുലര്‍ച്ചെ മോഷണം നടന്നതറിയുന്നത്. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.