ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കാന്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതാവ്

Posted on: July 24, 2018 11:17 am | Last updated: July 24, 2018 at 11:17 am
SHARE

റാഞ്ചി: പശുക്കടത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ പശു ഇറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലകളെ അംഗീകരിക്കാനാകില്ല എന്നത്‌പോലെ ഒരു മതവും പശുവിനെ കൊല്ലുന്നത ്അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ ചാണകം സിമന്റ് പോലെ ഉപയോഗിക്കണം. അപ്പോള്‍ ദാരിദ്ര്യവും അക്രമവും ഇല്ലാതാകും. പശുവിനെ കൊല്ലുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യങ്ങളില്‍ പൊതുസമൂഹം ശരിയായ സംസ്‌കാരം കാണിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here