ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; ലാലിഗ പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ വിനീത് കളിക്കില്ല

Posted on: July 23, 2018 6:33 pm | Last updated: July 23, 2018 at 8:14 pm
SHARE

കൊച്ചി: നാളെ ആരംഭിക്കുന്ന ലാലിഗ ഫുട്‌ബോള്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കളത്തിലിറങ്ങും മുമ്പെ തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം സി കെ വിനീത് കളിക്കില്ല. പരിശീലകന്‍ ഡേവിഡ് ജെയിംസാണ് ഇക്കാര്യം അറിയിച്ചത്.

താടിക്കേറ്റ പരുക്കാണ് വിനീതിന് തിരിച്ചടിയായത്. നാളെ ഉദ്ഘാടന മത്സരത്തില്‍ ആസ്‌ത്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സ്പാനിഷ് ലാ ലിഗ ടീം ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. രാജ്യത്തെ ആദ്യ പ്രീ സീസസണ്‍ ടൂര്‍ണണെന്റാണിത്.