Connect with us

Gulf

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

ദുബൈ വിമാനത്താവളത്തിലെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന് ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും എത്തിയത് ജീവനക്കാരെയും യാത്രക്കാരെയും ആവേശത്തിലാക്കി. ശൈഖ് മുഹമ്മദിന്റെയും ശൈഖ് ഹംദാന്റെയും സന്ദര്‍ശനത്തെ കുറിച്ച് ദുബൈ മീഡിയ ഓഫീസും വാര്‍ത്താ കുറിപ്പിറക്കി. ദുബൈ വിമാനത്താവളത്തിലെ സൗകര്യങ്ങളെ പരിശോധിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനുമാണ് ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും സന്ദര്‍ശനം നടത്തിയതെന്ന് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

യാത്രക്കാരെ ഊഷ്മളമായി സ്വീകരിക്കാനും വിമാനത്താവളത്തിലെ നടപടികള്‍ ലഘൂകരിച്ചു കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കാനും ശൈഖ് മുഹമ്മദ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ദുബൈ ഉപ ഭരണാധികാരിയും എക്‌സികുട്ടീവ് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ശൈഖ് അഹ്മദ് ബിന്‍ സഊദ് അല്‍ മക്തൂം, പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി എന്നിവരും സംഘത്തില്‍ ഉള്‍പെട്ടിരുന്നു.

Latest