മഴക്കെടുതി: ബുധനാഴ്ച ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച

Posted on: July 23, 2018 4:05 pm | Last updated: July 23, 2018 at 7:42 pm

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതി സംബന്ധിച്ച് ബുധനാഴ്ച ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച. അഞ്ച് മണിക്കൂറാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കെ സി വേണുഗോപാല്‍ എംപിയാണ് വിഷയം ഉന്നയിച്ചത്.

ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കഴിഞ്ഞദിവസം ദുരിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിയന്തര സഹായമായി എന്‍പത് കോടി രൂപയും അനുവദിച്ചിരുന്നു.

അതേസമയം, മഴക്കെടുതികള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ സഹായത്തെ പോസിറ്റീവായി കാണുന്നുവെന്നും ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണു മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.