ബാലക്യഷ്ണപ്പിള്ളയും സ്‌കറിയ തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: July 23, 2018 3:23 pm | Last updated: July 23, 2018 at 5:31 pm
SHARE

കൊല്ലം: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലക്യഷ്ണപ്പിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഇരുവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്‌കറിയ തോമസിന്റെ നേത്യത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബാലക്യഷ്ണപ്പിള്ളയുടെ പാര്‍ട്ടിയില്‍ ലയിച്ച് ഇടതുമുന്നണിയില്‍ ചേരാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം . കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഎം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് എല്‍ഡിഎഫ് യോഗം ചേരാനിരിക്കെയാണ് പിള്ളയും സ്‌കറിയയും മുഖ്യമന്ത്രിയെ കാണുന്നത്. എല്‍ഡിഎഫ് പിന്തുണയോടെ കെബി ഗണേഷ് കുമാര്‍ വിജയിച്ചെങ്കിലും കോണ്‍ഗ്രസ് (ബി)യെ മുന്നണിയിലെടുക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നില്ല.