വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവതിയെ തല്ലിക്കൊന്ന് കനാലിലെറിഞ്ഞു

Posted on: July 23, 2018 2:26 pm | Last updated: July 23, 2018 at 7:13 pm

ഭോപ്പാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഇത്തവണ മധ്യപ്രദേശിലെ സിംഗ്രോളിയിലാണ് കൊലപാതകം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാട്‌സാപ് സന്ദേശം പ്രചരിച്ചതിന് പിന്നാലെ മാനസികാസാസ്വമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

മോര്‍ബ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അലഞ്ഞ്തിരിഞ്ഞു നടക്കുകയായിരുന്ന യുവതിയെ യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മ്യതദേഹം ഇവര്‍ കനാലില്‍ ഒഴുക്കുകയും ചെയ്തു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.