ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

Posted on: July 23, 2018 12:50 pm | Last updated: July 23, 2018 at 2:06 pm

കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക്ക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. ഇരുമുടിക്കെട്ടിലടക്കം ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗവും പാടില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പില്‍ വരുത്തണം. പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ശബരിമല സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.