ഡല്‍ഹിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ദമ്പതികള്‍ മരിച്ചു

Posted on: July 23, 2018 12:42 pm | Last updated: July 23, 2018 at 12:51 pm

ന്യൂഡല്‍ഹി: നോര്‍ത്ത് ദ്വാരകയിലെ ഹരിവിഹാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെ നടന്ന അപകടത്തല്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

സുനില്‍(40) ഇദ്ദേഹത്തിന്റെ ഭാര്യ രചന(40) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് കുട്ടികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.