Connect with us

National

വിമാനത്തില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ സെല്‍ഫി: ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനത്തില്‍വെച്ച് അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയില്‍ ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന സത്രീകളെ ചേര്‍ത്ത് സെല്‍ഫിയെടുത്തുവെന്ന പരാതിയിലാണ് എക്‌സിക്യുട്ടീവ് എഡിറ്ററായ വിവേക് നാരായണന്‍ അറസ്റ്റിലായത്.

ഫോട്ടോയെടുത്തത്് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൂടുതല്‍ ഫോട്ടോകള്‍ എടുത്തതായും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വിമാനമറങ്ങിയ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്പാകെ പരാതി നല്‍കി. വിവേകിനെ പിടികൂടിയ ഇവര്‍ പിന്നീട് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. വിവേകിന്റെ ഫോണില്‍നിന്നും സ്ത്രീകളുടെ ഫോട്ടോ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.