സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് നിവേദനം

Posted on: July 23, 2018 12:12 pm | Last updated: July 23, 2018 at 4:05 pm
SHARE

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍നിന്നും മുഖ്യാതിഥി
മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. ഈ ആവശ്യമുന്നയിച്ച് ഡബ്ലിയുസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107പേര്‍ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പരിപാടിയില്‍നിന്നും വിട്ടുനില്‍ക്കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് പുറമെ എഴുത്തുകാരായ എന്‍ എസ് മാധവന്‍, സേതു, സച്ചിതാനന്ദന്‍, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ രാജീവ് രവി എന്നിവരും നിവേദനത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി നല്‍കണമെന്നും മുഖ്യാതിഥിയെ ക്ഷണിക്കുന്നത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണ തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here