ഉരുട്ടിക്കൊല കേസില്‍ സിബിഐ കോടതി നാളെ വിധി പറയും

Posted on: July 23, 2018 11:26 am | Last updated: July 23, 2018 at 3:06 pm

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 2005 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

ആറ് പോലീസുകാര്‍ പ്രതിയായ കേസ് സംസ്ഥാനത്ത് ഏറെ കോളിളക്കം സ്യഷ്ടിച്ചിരുന്നു. ഉദയകുമാറെന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു.