പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാറിന് സ്ത്രീകളെ സംരക്ഷിക്കാനാകുന്നില്ല: ഉദ്ദവ് താക്കറെ

Posted on: July 23, 2018 11:14 am | Last updated: July 23, 2018 at 12:43 pm
SHARE

ന്യൂഡല്‍ഹി: പശുക്കളെ സംരക്ഷിക്കുന്ന തിരക്കിലായ കേന്ദ്ര സര്‍ക്കാറിന് രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനാകുന്നില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. മൂന്നോ നാലോ വര്‍ഷമായി രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഹിന്ദുത്വത്തെ അംഗീകരിക്കുന്നില്ല.ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഭക്ഷണ രീതികളില്‍ ബിജെപി ഇടപെടരുതെന്നും
ശിവസേന മുഖപത്രമായ സാമ്‌നയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു.

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന സഖ്യത്തില്‍നിന്നും പിന്‍മാറുമെന്ന സൂചനകളാണ് കുറച്ച് നാളുകളായി നല്‍കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും ശിവസേന വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here