ഹിമാചല്‍ പ്രദേശില്‍ കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ച് മരണം

Posted on: July 23, 2018 10:18 am | Last updated: July 23, 2018 at 11:29 am

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. നേര്‍ ചൗകിലെ കെട്ടിടത്തിലാണ് പാചകവാത സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായത്.

അപകടത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ ഇവിടെനിന്നും കണ്ടെടുത്തത്.