ഷിഗെല്ലാ ബാക്ടീരിയ: രണ്ട് വയസുകാരന്‍ മരിച്ചു; ഇരട്ട സഹോദരന്‍ ചികിത്സയില്‍

Posted on: July 23, 2018 9:37 am | Last updated: July 23, 2018 at 12:27 pm

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരനായ സയാന്‍ രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വയറിളക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ചതില്‍നിന്നും ഷിഗെല്ലാ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ല രണ്ട് പേര്‍ കോഴിക്കോടും രണ്ട് പേര്‍ തിരുവനന്തപുരത്തുമാണ്. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്.